വ്യക്തി താത്പര്യമല്ല വലുത്, ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നു: ഡികെ ശിവകുമാർ

dk

ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി ഡികെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും

പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തേക്കാൾ വലുത്. അതിനാൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. വിജയത്തിന്റെ ഫലം എനിക്ക് മാത്രമുള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്ത് നിന്നുകൂടി നമ്മൾ ചിന്തിക്കണമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
 

Share this story