മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാൻ മോദിയും അമിത് ഷായും സഹായിച്ചെന്ന് മണിപ്പൂർ മുഖ്യമന്ത്രി

biren singh

മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പ്രസ്താവനകൾക്ക് പിന്നാലെ സമാധാനമുണ്ടായെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നത് മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാൻ കാരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സമാധാന ശ്രമങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലുമാണ് മണിപ്പൂർ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story