ഏകദിന ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി മോദിയും അഹമ്മദാബാദിലെത്തും

Modi

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. ലോകകപ്പിനായുള്ള കാത്തിരിപ്പിനും 12 വർഷമായി. നാളെ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ

ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും. ഇവർക്കൊപ്പം കേന്ദ്രമന്ത്രിമാരും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് ഫൈനൽ മത്സരം ആരംഭിക്കുന്നത്. വിവിധ പരിപാടികളാണ് ഫൈനലിനോട് അനുബന്ധിച്ച് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. 

മത്സരത്തിന് മുമ്പും ഇടവേളകളിലും മത്സരശേഷവും നിരവധി പരിപാടികൾ സജ്ജമാക്കിയിട്ടുണ്ട്. മത്സരത്തിന് മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും സ്‌റ്റേഡിയത്തിന് മുകളിലുണ്ടാകും. 1.35 മുതൽ 1.50 വരെയാണ് വ്യോമസേനയുടെ സൂര്യകിരൺ എയർ ഷോ. 

Share this story