ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ് മോദി വിദേശത്ത് സ്ഥിരതാമസമാക്കും: ലാലു പ്രസാദ് യാദവ്
Jul 31, 2023, 11:44 IST

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്കയുണ്ടെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അദ്ദേഹം വിദേശത്ത് അഭയം തേടുമെന്നും ലാലു പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിനെതിരെ നരേന്ദ്രമോദി ക്വിറ്റ് ഇന്ത്യ മുദ്രവാക്യം മുഴക്കിയതിനെതിരെയാണ് ലാലുവിന്റെ പ്രതികരണം
മോദിയാണ് ഇന്ത്യ വിടാൻ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ കാരണം ഇതാണ്. പിസയും മോമോസും ചൗമേയുമെല്ലാം ആസ്വദിക്കാൻ കഴിയുന്ന സ്ഥലം തേടുകയാണ് അദ്ദേഹമെന്നും ലാലു പരിഹസിച്ചു
മുംബൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ യോഗത്തിനായി കാത്തിരിക്കുകയാണ്. നിതീഷ് കുമാറിനൊപ്പം താൻ യോഗത്തിൽ പങ്കെടുക്കുമെന്നും ലാലു പറഞ്ഞു