മലയാളത്തിൽ ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എം.കെ സ്റ്റാലിനും

Vs

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും. മലയാളത്തിലാണ് ഇരുവരും ആശംസകൾ അറിയിച്ചത്.

എല്ലാവര്‍ക്കും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ എന്നതാണ് മോദിയുടെ വാക്കുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി. ഇത് കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.


മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.’- എന്ന് സ്റ്റാലിന്‍ പറഞ്ഞു.

കേരളത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്‍റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി അശംസകളറിയിച്ചുകൊണ്ട് പറഞ്ഞു. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്‍റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം ഏവരേയും സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

Share this story