ഡൽഹി സുർജിത്ത് ഭവനിൽ സിപിഎം പാർട്ടി ക്ലാസ് നടത്തുന്നതും പോലീസ് വിലക്കി
Aug 22, 2023, 12:07 IST

സിപിഎമ്മിന്റെ ഡൽഹിയിലെ സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതും ഡൽഹി പോലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായി വി 20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികൾ നടത്തുന്നതിന് പോലീസ് അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ ഇന്ന് തീരുമാനിച്ചിരുന്നതാണ്. ഇതാണ് ഡൽഹി പോലീസ് വിലക്കിയത്. ഡൽഹിയിലെ സുർജിത്ത് ഭവൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണ്. ഇവിടെ പരിപാടി നടത്തുന്നതിൽ പോലീസിന് യാതൊരു കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.