രാഷ്ട്രീയ നേതാക്കളും സാധാരണ പൗരന്മാരാണ്; പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി: ഹർജി പിൻവലിച്ച് പ്രതിപക്ഷം
Updated: Apr 5, 2023, 19:31 IST

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷകഷികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ നേതാക്കളും സാധാരണ പൗരന്മാരാണെന്നും പ്രത്യേക പരിഗണന നൽകാനാവില്ലെന്നായിരുന്നുമായിരുന്നു കോടതിയുടെ നിലപാട്. തുടർന്ന് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു.
കോൺഗ്രസ്, സിപിഎം, സിപിഐ, ആംആദ്മി, തൃണമൂൽ കോൺഗ്രസ്, എൻസിപി, ശിവസേന തുടങ്ങിയ പാർട്ടികളാണ് പരാതിയുമായി എത്തിയിരുന്നത്. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം. സർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.