പൂഞ്ച് ഭീകരാക്രമണം ആസൂത്രിതം; സൈനിക ട്രക്ക് കടന്നുപോകുന്ന റോഡ് മരത്തടി വെച്ച് തടസ്സപ്പെടുത്തി
Apr 22, 2023, 11:35 IST

പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തൽ. ട്രക്ക് കടന്നുപോകാനിരുന്ന റോഡിൽ മരത്തടികൾ വെച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഇത് നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെയാണ് ആദ്യം വെടിവെച്ചത്. പിന്നാലെ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്. ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയതും ഈ സംഘമാണെന്ന് സംശയമുണ്ട്. അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഒരു ജവാൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണം നടന്ന സ്ഥലത്ത് നിന്നും ചൈനീസ് ബുള്ളറ്റുകൾ കിട്ടിയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു.