മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം; അമിത് ഷായോട് ഗോത്ര വിഭാഗം

manipur

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അമിത് ഷായോട് ഗോത്ര വിഭാഗങ്ങൾ. വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുക്കി വിഭാഗക്കാർ രാഷ്ട്രപതി ഭരണം വേണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടത്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. തീവ്രവാദികളായി ചിത്രീകരിച്ച് സർക്കാർ വെടിവെച്ച് കൊല്ലുകയാണെന്നും ഗോത്ര വിഭാഗക്കാർ പറഞ്ഞു

സംഭവങ്ങളിൽ കേന്ദ്ര ഏജൻസിയുടെയോ ജുഡീഷ്യൽ സമിതിയുടെയോ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അമതിത് ഷാ പറഞ്ഞു. അക്രമമുണ്ടായ കാങ്‌പോയ് മോറേ മേഖലകൾ അമിത് ഷാ ഇന്ന് സന്ദർശിക്കും. മെയ്‌തേയ്, കുക്കി വിഭാഗക്കാരുമായി ഷാ ചർച്ച നടത്തും. ഇംഫാലിൽ സുരക്ഷാ യോഗവും അമിത് ഷാ വിളിച്ചിട്ടുണ്ട്.
 

Share this story