മധ്യപ്രദേശിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sep 17, 2023, 08:11 IST

മധ്യപ്രദേശിൽ വൈദികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗർ അതിരൂപത അംഗമായ സീറോ മലബാർ സഭ വൈദികൻ അനിൽ ഫ്രാൻസിസ്(40) ആണ് തൂങ്ങിമരിച്ചത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ അനിൽ ഫ്രാൻസിസിനെതിരെ പോലീസ് നേരത്തെ ക്രിമിനൽ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം.