സവാള കയറ്റുമതി തീരുവ കൂട്ടിയതിൽ പ്രതിഷേധം; വ്യാപാരികൾ മൊത്ത വ്യാപാരം നിർത്തിവച്ചു

Savala

നാസിക്: സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിൽ പ്രതിഷേധിച്ച് നാസിക് വ്യാപാരികൾ മൊത്തവ്യാപാരം നിർത്തിവെച്ചു. ഞായറാഴ്ച നിഫാദ് താലൂക്കിൽ നടന്ന ട്രേഡേഴ്സ് ആൻഡ് കമ്മിഷൻ ഏജന്‍റ് അസോസിയേഷന്‍റെ യോഗത്തിലാണ് മൊത്ത വ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനമായത്. തിങ്കളാഴ്ച തന്നെ ഇതു നടപ്പാക്കുകയായിരുന്നു.

സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാൻ അസോസിയേഷൻ അഭ്യർഥിച്ചു.

അതിനിടെ, സവാളയുടെ കരുതൽശേഖരം 5 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. നേരത്തെ സംഭരിച്ച 3 ലക്ഷം ടണിനു പുറമേ ഓരോ ലക്ഷം ടൺ കൂടി സംഭരിക്കാൻ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും, നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനും സർക്കാർ നിർദേശം നല്കി.

Share this story