ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു

young

ഡൽഹി മെട്രോയിൽ കഴിഞ്ഞ മാസം പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ ചിത്രം ഡൽഹി പോലീസ് പുറത്തുവിട്ടു. പ്രതിയെ കുറിച്ചുള്ള വിവരം പങ്കുവെക്കുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. മെട്രോ യാത്രക്കിടെ മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടാണ് യുവാവ് സ്വയംഭോഗം ചെയ്തത്. ഇതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രമെ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു
 

Share this story