രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തും; സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനം

Rahul

പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകുന്നതിൽ കോൺഗ്രസ് പ്രതിഷേധിക്കാനൊരുങ്ങുകയാണ്. 

നാളെ രാവിലെ വരെ തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അവിശ്വാസ പ്രമേയ ചർച്ചയിലെ പ്രസംഗം നരേന്ദ്രമോദി ഭയക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
 

Share this story