രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി; ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രിയുടെ ഫോണും ചോർന്നു

രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി; ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രിയുടെ ഫോണും ചോർന്നു

ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. 2018 മുതൽ രാഹുൽ ഗാന്ധിയുടെ രണ്ട് മൊബൈൽ ഫോണുകൾ ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടെയും രണ്ട് സഹായികളുടെയും ഫോൺ ചോർത്തി

മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിലൊരാൾ രാഹുൽ ഗാന്ധിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോൺ ചോർത്തിയിരുന്നത്.

ഫോൺ ചോർത്തിയെന്ന ആരോപണം വസ്തുതയില്ലാത്തതാണെന്ന് പ്രതികരിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഫോൺ നമ്പറും ചോർത്തിയതായി വാർത്തകളുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, അഭിഭേഷക് ബാനർജി, മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, 40 പത്ര പ്രവർത്തകർ തുടങ്ങി ഇന്ത്യയിലെ മൂന്നൂറോളം പ്രമുഖരുടെ ഫോൺ ചോർത്തിയെന്നാണ് റിപ്പോർടട്്.

Share this story