രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി; പാർട്ടി തീരുമാനിച്ചെന്ന് ഗെഹ്ലോട്ട്
Aug 27, 2023, 14:17 IST

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഗെഹ്ലോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയാകരുത്. വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു