അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു

rahul
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. മോദി പരാമർശം സംബന്ധിച്ച അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്യാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിച്ചിട്ടില്ല.
 

Share this story