ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുലിന്റെ അപ്രതീക്ഷിത പ്രതിഷേധം; സുരക്ഷാ ഉദ്യോഗസ്ഥരും വലഞ്ഞു

ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുലിന്റെ അപ്രതീക്ഷിത പ്രതിഷേധം; സുരക്ഷാ ഉദ്യോഗസ്ഥരും വലഞ്ഞു

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. തീർത്തും അപ്രതീക്ഷിതമായാണ് രാഹുലിന്റെ ട്രാക്ടർ യാത്ര രാജ്യതലസ്ഥാനത്ത് നടന്നത്. രാവിലെ പാർലമെന്റിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്ടറിലേക്ക് കയറി ഇതോടിച്ചാണ് പാർലമെന#്‌റിന് സമീപത്തേക്ക് എത്തിയത്

സുരക്ഷാ ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായ ഈ നീക്ത്തിൽ അമ്പരന്നു. പിന്നീട് രാഹുലിന് സുരക്ഷയൊരുക്കുകയായിരുന്നു. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പോലീസിനോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല

പാർലമെന്റിന് മുന്നിൽ മാധ്യമങ്ങളോട് രാഹുൽ ഗാന്ധി സംസാരിക്കുകയും ചെയ്തു. ബിസിനസ്സുകാർക്കും ധനികർക്കും വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

Share this story