2024ൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ
Aug 18, 2023, 17:10 IST

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന് യുപി കോൺഗ്രസ് പ്രസിഡന്റ് അജയ് റായ്. യുപി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പ്രഖ്യാപനം. പ്രിയങ്ക ഗാന്ധി യുപിയിൽ എവിടെ മത്സരിക്കാൻ താത്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലുമാണ് മത്സരിച്ചത്. വയനാട്ടിൽ വിജയിച്ചെങ്കിലും അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അതേസമയം വയനാട് നിന്നും രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ അജയ് റായ് പ്രതികരിച്ചില്ല. എന്നാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് എഐസിസി പ്രതികരിച്ചത്.