രാഹുൽ രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നത്; ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്ത്

jodo

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്ത്. രാമജന്മ ഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ജോഡോ യാത്രയെ പ്രശംസിച്ചത്. രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ച് കാണുന്നില്ലെന്നും രാഹുൽ ഗാന്ധി രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു

കഴിഞ്ഞ ദിവസം അയോധ്യ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ആശംസകൾ അറിയിച്ച് മുഖ്യപൂജാരിയായ സത്യേന്ദ്ര ദാസ് രാഹുലിന് കത്തെഴുതുകയായിരുന്നു. 

രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണ. നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി നിങ്ങളെ അനുഗ്രഹിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴുമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും സത്യേന്ദ്ര ദാസ് തന്റെ കത്തിൽ പറഞ്ഞിരുന്നു.
 

Share this story