റായ്ഗഡ് ഉരുൾപൊട്ടൽ: മരിച്ചവരുടെ എണ്ണം 16 ആയി; നൂറോളം പേർ ഇപ്പോഴും കാണാമറയത്ത്
Jul 21, 2023, 14:41 IST

മഹാരാഷ്ട്രയിയെ റായ്ഗഡിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ദുരന്തബാധിത പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 23 പേരെ രക്ഷപ്പെടുത്തി. 50ഓളം വീടുകളാണ് മണ്ണിനടിയിലായത്. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഇർഷൽവാഡി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. റായ്ഗഡിൽ കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തിരിച്ചടിയായി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.