രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര ഗുഡ ശിവസേനയിൽ ചേർന്നു
Sep 9, 2023, 15:51 IST

രാജസ്ഥാൻ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജേന്ദ്ര ഗുഡ ശിവസേനയിൽ ചേർന്നു. ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം ചേർന്ന് യുവാക്കൾക്കൊപ്പം പ്രവർത്തിക്കുമെന്ന് രാജേന്ദ്ര ഗുഡ പറഞ്ഞു. രാജസ്ഥാനിൽ വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളിൽ നിയമസഭയിൽ ഗുഡ സ്വന്തം സർക്കാരിനെ ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു
സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥലമായി രാജസ്ഥാൻ മാറിയെന്നാണ് ഗുഡ പറഞ്ഞത്. ഇത് പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ സർക്കാർ വെട്ടിലായി. തുടർന്ന് മന്ത്രിസഭയിൽ നിന്ന് ഗുഡയെ പുറത്താക്കുകയായിരുന്നു. പിന്നാലെയാണ് അദ്ദേഹം ശിവസേനയിൽ ചേർന്നത്.