മഴക്കെടുതി: ഹിമാചൽ പ്രദേശിന് 15 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

gehlot

കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശം വിതച്ച ഹിമാചൽ പ്രദേശിന് 15 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഹിമാചൽ പ്രദേശിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ രാജസ്ഥാൻ സർക്കാർ 15 കോടി രൂപ നൽകും. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഹിമാചലിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ നിൽക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും ഗെഹ്ലോട്ട് പറഞ്ഞു.

മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് വെളളിയാഴ്ച ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞിരുന്നു. സംസ്ഥാനത്ത് കാലവർഷക്കെടുതി വൻ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മൺസൂൺ അവസാനിച്ചാൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുമെന്നും സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.

Share this story