കൊവിഡ് വ്യാപനത്തിൽ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ 5874 കേസുകൾ, 25 മരണം

covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5874 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേസുകളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചികിത്സയിലുള്ളവരുടെ എണ്ണം 49,015 ആണ്. 25 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,31,533 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 4.25 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് വിതരണം ചെയ്തു.
 

Share this story