റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ വിശ്വാസരാഹിത്യം വർധിപ്പിച്ചെന്ന് നരേന്ദ്രമോദി
Sep 9, 2023, 12:36 IST

റഷ്യ-യുക്രൈൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. പഴയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒന്നിച്ച് പ്രവർത്തിക്കണം. കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ-യുക്രൈൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർധിക്കാൻ ഇടയാക്കി.
21ാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കൊവിഡ് 19നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചെന്നും മോദി പറഞ്ഞു.