സ്വവർഗ വിവാഹം: കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

supreme court

സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ വിമർശനവുമായി ചീഫ് ജസ്റ്റിസ്. സ്വവർഗ വിവാഹം എന്നത് നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ സങ്കൽപ്പമാണെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഇതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. സ്വവർഗ വിവാഹം നഗര പ്രഭുത്വത്തിന്റെ സങ്കൽപ്പമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് കോടതി വിമർശിച്ചു. 

വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരിൽ ഭരണകൂടത്തിന് വിവേചനം കാണിക്കാനാകില്ല. സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയിൽ വ്യാഖ്യാനിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചോദിച്ചു. സംസ്ഥാനങ്ങളുടെ നിലപാട് തേടിയത് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിഷയം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി.
 

Share this story