സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരെ മഹാരാഷ്ട്ര പോലീസും കേസെടുത്തു
Sep 13, 2023, 12:40 IST

സനാതന ധർമ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. മഹാരാഷ്ട്ര മീര റോഡ് പോലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തൽ, മതസ്പർധ വളർത്താൻ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയത്. അതേസമയം ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപിയും പോലീസിന് പരാതി നൽകിയിട്ടുണ്ട്
സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് ഉദയനിധി താരതമ്യം ചെയ്തത്. സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞിരുന്നു. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയത്. നേരത്തെ ഡൽഹി പോലീസും പരാമർശത്തിൽ ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. യുപിയിലും ഉദയനിധിക്കെതിരെ കേസെടുത്തിട്ടുണ്ട്.