തന്നെ അറസ്റ്റ് ചെയ്തത് തന്നെയാണ്, വെളിപ്പെടുത്താൻ ഇനിയുമേറെയുണ്ടെന്ന് സത്യപാൽ മാലിക്

malik

പോലീസ് തന്നെ അറസ്റ്റ് ചെയ്തത് തന്നെയാണെന്ന് കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. 2024 വരെ ഇത്തരം നടപടികൾ തുടരും. തന്റെ പക്കൽ ഇനിയും ഏറെയുണ്ട്. സാങ്കേതികമായി അറസ്റ്റ് അല്ലെങ്കിലും ഡൽഹി പോലീസ് അറസ്റ്റിന് സമാനമായ നിലയിൽ പിടിച്ചു വെക്കുകയായിരുന്നു. അത് അറസ്റ്റല്ലാതെ മറ്റെന്താണ്. സിബിഐ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും ചില രേഖകൾ തേടിയാണെന്നും സത്യപാൽ മാലിക് പറഞ്ഞു

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ തനിക്ക് പിന്തുണയുമായി വന്നുവെന്ന് സത്യപാൽ മാലിക് പറഞ്ഞു. യോഗം നടത്താൻ അനുമതിയില്ലെന്ന് പറഞ്ഞ് പോലീസ് തടഞ്ഞു. എന്തുകൊണ്ട് ഇത് നടക്കുന്നുവെന്ന് നിങ്ങൾക്കറിയാം. എന്നെ ഉപദ്രവിക്കുകയാണ്. ഹരിയാനയിൽ ഖാപ് പഞ്ചായത്തിൽ പങ്കെടുക്കുമെന്നും സത്യപാൽ അറിയിച്ചു

പുൽവാമ ആക്രമണത്തിന് ഉത്തരവാദികൾ മോദി സർക്കാരാണെന്ന സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സിബിഐ തുടങ്ങിയ ഏജൻസികൾ മുൻ ഗവർണർക്കെതിരെ നടപടികൾ ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണ് സത്യപാലിനെതിരെ നടക്കുന്നത് എന്നാണ് ആരോപണം.
 

Share this story