ഗവർണർക്കെതിരായ കേരളത്തിന്റെ ഹർജി: കേന്ദ്രത്തിനും ഗവർണർക്കും സുപ്രീം കോടതി നോട്ടീസ്
Nov 20, 2023, 12:01 IST

ഗവർണർക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണറിനും സുപ്രിം കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദേശം നൽകി. കേന്ദ്രസർക്കാർ, ഗവർണർ അടക്കം എല്ലാ എതിർ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം.
ബില്ലുകലിൽ ഒപ്പിടാതിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളിലടക്കം എട്ടെണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.