കാശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു; വീരമൃത്യു വരിച്ചത് നാല് സൈനികർ
Sep 16, 2023, 09:00 IST

ജമ്മു കാശ്മീരിലെ അനന്തനാഗിൽ ഭീകർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരരെ വളയാൻ സുരക്ഷാ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു
ഡ്രോണുകൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളിൽ ഇന്നലെ ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി.