ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല; പിഴ തുകയിലടക്കം മാറ്റം വേണം: സുപ്രീം കോടതി
Aug 14, 2023, 15:10 IST

ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി. ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം. പക്ഷേ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ്. ഇതിലടക്കം മാറ്റം വേണം. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.