എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ചട്ടലംഘനം; വിവരങ്ങൾ എൻഡിടിവിക്ക് ചോർത്തി നൽകിയെന്ന് മഹുവ
Nov 9, 2023, 14:53 IST

എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചു. എത്തിക്‌സ് കമ്മിറ്റിയിൽ റിപ്പോർട്ട് പരിഗണിക്കുന്നതിന് മുമ്പ് അതിന്റെ വിവരങ്ങൾ എൻജിടിവിക്ക് ലഭിച്ചു. അദാനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് റിപ്പോർട്ട് ലഭിച്ചത് ഞെട്ടിപ്പിക്കുന്നുവെന്നും മഹുവ കത്തിൽ പറയുന്നു
നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കഴിഞ്ഞ ദിവസം എൻഡിടിവി നൽകിയിരുന്നു. ഇത് മനപ്പൂർം ചോർത്തിയതാണെന്ന് മഹുവ പറയുന്നു. അതേസമയം ഇന്ന് വൈകുന്നേരം ചേരുന്ന എത്തിക്‌സ് കമ്മിറ്റി യോഗമാണ് മഹുവക്കെതിരായ നടപടി തീരുമാനിക്കുക.