ആന്ധ്രയിൽ വിവാഹ സംഘത്തിന്റെ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

bus

ആന്ധ്രപ്രദേശിൽ വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ആറു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.

ചൊവ്വാഴ്ച പുലർച്ചെ 47 യാത്രക്കാരുമായി പൊദിലിയിൽ നിന്ന് കാക്കിനടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് നാഗാർജുന സാഗർ കനാലിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Share this story