'ജവാൻ‌' വിജയിക്കുന്നതിനായി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ

Jawan

തിരുപ്പതി: പുതിയ ചിത്രം ജവാന്‍റെ റിലീസിനു മുന്നോടിയായി തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ. മകൾ സുഹാന ഖാൻ, നടി നയൻതാര, നയൻതാരയുടെ ഭർത്താവും നിർമാതാവുമായ വിഘ്നേഷ് ശിവൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് ക്ഷേത്രത്തിലെത്തിയത്. വെളുത്ത കുർത്തയും പൈജാമയും പരമ്പരാഗത മേൽവസ്ത്രവുമണിഞ്ഞ് ചൊവ്വാഴ്ച അതിരാവിലെയാണ് താരം ക്ഷേത്രത്തിലെത്തിയത്.


തമിഴ് ഹിറ്റ് സിനിമാ സംവിധായകൻ ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ 7ന് തിയെറ്ററുകളിൽ എത്തും. വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലുമ്ട്. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Share this story