ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി

tharoor

കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്നും മൂന്ന് നേതാക്കൾ ഇടം പിടിച്ചു. കെ സി വേണുഗോപാൽ, ശശി തരൂർ, എ കെ ആന്റണി എന്നിവരാണ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തു. കനയ്യ കുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽ ഇടം നേടി

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ സച്ചിൻ പൈലറ്റ്, ദീപക് ബാബറിയ, ഗൗരവ് ഗോഗോയി, ജിതേന്ദ്ര സിംഗ് എന്നിവരും പ്രവർത്തക സമിതിയിൽ ഇടം നേടി. 32 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്‌സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാല് പേരുമുണ്ട്.
 

Share this story