ഷെട്ടറിന് ജനകീയ അടിത്തറയില്ല; പ്രവർത്തകർ പാഠം പഠിപ്പിക്കുമെന്ന് ബിജെപി
Apr 19, 2023, 11:11 IST

കോൺഗ്രസിൽ ചേർന്ന കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ ബിജെപി പ്രവർത്തകർ പാഠം പഠിപ്പിക്കുമെന്ന് മുതിർന്ന നേതാവ് അരുൺ സിംഗ്. ഷെട്ടറിന് സ്ഥാനാർഥിത്വം നിഷേധിച്ചതിലൂടെ ലിംഗായത്ത് സമുദായത്തെ ഭരണകക്ഷി അപമാനിച്ചെന്ന കോൺഗ്രസ് ആരോപണവും ബിജെപി തള്ളി.
ഹുബ്ബള്ളി മണ്ഡലത്തിൽ ഷെട്ടർ വിജയിച്ചു കൊണ്ടിരുന്നത് ബിജെപി സീറ്റായതിനാലാണ്. അദ്ദേഹത്തിന് ജനകീയ അടിത്തറയില്ല. പാർട്ടിയെ ഷെട്ടർ വഞ്ചിച്ചതിൽ അണികൾ അസ്വസ്ഥതയിലാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് സ്ഥാനാർഥിയായി ഷെട്ടർ മത്സരിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ സുരക്ഷിത മണ്ഡലമാണിത്. ബിജെപി സ്ഥാനാർഥി മഹേഷ് ലിംഗായത്ത് സമുദായാംഗമാണ്. ലിംഗായത്ത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അരുൺ സിംഗ് പറഞ്ഞു.