ശിവസേന സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, എന്റെ പിതാവാണ്: ഉദ്ദവ് താക്കറെ

udhav

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നും അല്ലാതെ ഗോമൂത്രം തളിച്ചല്ലെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറെ. രത്‌നഗിരിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് നൽകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും ഉദ്ദവ് വിമർശിച്ചു

പേരും ചിഹ്നവും എടുത്തുകളഞ്ഞെങ്കിലും പാർട്ടിയെ തങ്ങളിൽ നിന്നും എടുത്തുമാറ്റാൻ കഴിയില്ല. അവർക്ക് തിമിരമില്ലെങ്കിൽ യഥാർഥ ശിവസേനയെ കാണാം. ശിവസേന സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, തന്റെ പിതാവാണെന്നും താക്കറെ പറഞ്ഞു.
 

Share this story