ഷിംലയിൽ കനത്ത മഴയിൽ ശിവക്ഷേത്രം തകർന്നുവീണു; ഒമ്പത് പേർ മരിച്ചു
Aug 14, 2023, 12:30 IST

കനത്ത മഴ തുടരുന്ന ഹിമാചലിലെ ഷിംലയിൽ ശിവക്ഷേത്രം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒമ്പത് മൃതദേഹങ്ങൾ പുറത്തെടുത്തതായി മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു അറിയിച്ചു. പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
അപകടം നടക്കുമ്പോൾ അമ്പതോളം പേർ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു എന്നാണ് വിവരം. ശിവപൂജ നടത്താനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു ജില്ലയായ സോളനിൽ മേഘവിസ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും ഗോശാലകളും ഒലിച്ചുപോയി.