ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകി ശിവരാജ് സിംഗ് ചൗഹാൻ
Jul 6, 2023, 12:21 IST

മധ്യപ്രദേശിലെ സിദ്ധിയിൽ ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച് അധിക്ഷേപിച്ച ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയിൽ വെച്ചാണ് അധിക്ഷേപത്തിന് ഇരയായ ദശരഥ് റാവത്ത് എന്ന യുവാവിന്റെ കാൽ കഴുകിയത്. വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തിൽ മാപ്പ് പറയുന്നതായും ശിവരാജ് സിംഗ് ചൗഹാൻ റാവത്തിനോട് പറഞ്ഞു
ഔദ്യോഗിക വസതിയിലേക്ക് ശിവരാജ് ഇയാളെ കൂട്ടിക്കൊണ്ടുപോകുന്നതും കസേരയിൽ ഇരുത്തുന്നതും തുടർന്ന് നിലത്തിരുന്ന് മുഖ്യമന്ത്രി കാൽ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം റാവത്ത് ഇതിന് വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇതിന് ശേഷം റാവത്തിനെ ഷാൾ അണിയിച്ച് ശിവരാജ് ആദരിക്കുകയും ചെയ്തു.