കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് പ്രതിപക്ഷ നേതൃസംഗമമാകും
Sat, 20 May 2023

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവർർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് അധികാരമേൽക്കുമെന്നാണ് സൂചന
ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ് സി, എസ് ടി, വനിതാ പ്രാതിനിധ്യമുറപ്പിച്ച് കൊണ്ടുള്ള മന്ത്രിസഭ തന്നെയാകും രൂപീകരിക്കുക. ജഗദിഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയ ശേഷം മന്ത്രിസ്ഥാനം നൽകിയേക്കും. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമമാക്കാനാണ് കോൺഗ്രസ് നീക്കം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരെയുള്ള നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്