ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിൽ എസ് യു വിയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
Jul 11, 2023, 11:28 IST

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്‌കൂൾ ബസും എസ് യു വിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിൽ ഇന്ന് രാവിലെയാണ് അപകടം. എക്‌സ്പ്രസ് വേയിൽ തെറ്റായ ദിശയിൽ വരികയായിരുന്ന ബസ് എസ് യു വിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ച ആറ് പേരും
എട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിമുറിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.