എയർ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; യാത്രക്കാരനെതിരെ കേസ്

Air india

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുക വലിച്ച എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്. 37 വയസ്സുകാരനായ രമാകാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയിലിരുന്നാണ് ഇയാൾ പുക വലിച്ചത്. കൂടാതെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്നും വിമാനം ജീവനക്കാർ പറഞ്ഞു. മാർച്ച് 10ന് ലണ്ടനിൽ നിന്നുള്ള വിമാനത്തിലാണ് സംഭവം. മുംബൈയിൽ എത്തിയ ഉടനെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. 

ശുചിമുറിയിൽ നിന്ന് അലാറം കേട്ടപ്പോൾ ഞങ്ങൾ ഓടിച്ചെന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ സിഗരറ്റ് കണ്ടു. ഉടൻ ഞങ്ങൾ ആ സിഗരറ്റ് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് മാറ്റി. തുടർന്ന് രമാകാന്ത് ഞങ്ങളുടെ ക്രൂ അംഗങ്ങളോട് തട്ടിക്കയറി. ഒരു വിധേന അദ്ദേഹത്തെ ഞങ്ങൾ സീറ്റിൽ കൊണ്ടിരുത്തി. എന്നാൽ, അല്പസമയത്തിനു ശേഷം ഇയാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട് ആളുകൾ ഭയന്നു. തുടർന്ന് യാത്രക്കാരന്റെ കാലും കയ്യും കെട്ടി സീറ്റിലിരുത്തി എന്നും ക്യാബിൻ ക്രൂ അറിയിച്ചു

Share this story