കുഞ്ഞിനെ വിറ്റ് ഐ ഫോൺ വാങ്ങി, ടൂർ പോയി; ബംഗാളിൽ ദമ്പതികൾ അറസ്റ്റിൽ
Jul 28, 2023, 12:09 IST

ബംഗാളിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പികളെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. പോലീസ് അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഐ ഫോൺ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്.
ഒന്നരമാസം മുൻപാണ് സംഭവം നടക്കുന്നത്. ജൂലൈ 24നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജയ്ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്കാണ് വിറ്റത്. തുടർന്ന് ഐ ഫോൺ വാങ്ങി. പിന്നാലെ ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ടൂർ പോകുകയും ചെയ്തു. ഇവർക്ക് ഒരു മകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.