പ്രത്യേക പാർലമെന്റ് യോഗം: കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി

Sonia

കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് യോഗം ചേരാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നത്. പാർലമെന്റ് സമ്മേളനത്തിൽ പൊതുനയം തീരുമാനിക്കുന്നതിനായി മല്ലികാർജുന ഖാർഗെ ഇന്ത്യ മുന്നണിയിലെ എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്

അജണ്ട വെളിപ്പെടുത്താതെയാണ് കേന്ദ്രം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഒരു സമിതിയെയും കേന്ദ്രം നിയോഗിച്ചിരുന്നു.
 

Share this story