പ്രത്യേക പാർലമെന്റ് സമ്മേളനം; വനിതാ സംവരണ ബിൽ മറ്റന്നാൾ കൊണ്ടുവന്നേക്കുമെന്ന് സൂചന

parliment

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. 

അതിനിടെ രാജ്യസഭാ വൈസ് ചെയർപേഴ്‌സൺ പാനലിൽ ഇനി മുതൽ അമ്പത് ശതമാനം പ്രാതിനിധ്യം വനിതാ എംപിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലിൽ നാല് പേർ വനിതകളാണ്. ബിജെപിയുടെ മൂന്ന് അംഗങ്ങളെയും ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു


 

Share this story