സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, അതാണ് അമിത് ഷാ പറഞ്ഞത് മനസ്സിലാകാത്തത്: അണ്ണാമലൈ
Aug 6, 2023, 15:22 IST

ഹിന്ദി ഭാഷാ വിവാദത്തിൽ ഡിഎംകെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. എതിർപ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന അമിത് ഷായുടെ ആഹ്വാനം മറ്റ് ഭാഷകൾ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ
സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടില്ല. തമിഴ്, ഹിന്ദി ഭാഷകളെ വെച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ഡിഎംകെ. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അമിത് ഷാ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു