പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക; വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് വിജയ്

Vijay

പണം വാങ്ങി വോട്ട് ചെയ്യുന്നവർ സ്വന്തം വിരൽ കൊണ്ട് കണ്ണിൽ കുത്തുകയാണ് ചെയ്യുന്നതെന്ന് നടൻ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു വോട്ടിന് 1000 രൂപ വെച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അത് കൊടുത്താൽ 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുമ്പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങൾ വീട്ടിൽ വെച്ച് മാതാപിതാക്കളോട് പറയുക, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന്. നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരുമുണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണമെന്നും വിജയ് പറഞ്ഞു.
 

Share this story