നിരോധനത്തിനെതിരായ പോപുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീം കോടതി തള്ളി

supreme court
നിരോധനത്തിനെതിരായ പോപുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ഡൽഹി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദേശിച്ചു. നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പോപുലർ ഫ്രണ്ടിന്റെ ഹർജി. കഴിഞ്ഞ വർഷമാണ് പോപുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത്. യുഎപിഎ ട്രൈബ്യൂണൽ നിരോധനം ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകിയത്. എന്നാൽ ആദ്യം കേൾക്കേണ്ടത് ഡൽഹി ഹൈക്കോടതിയാണെന്നും അതിന് ശേഷം വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
 

Share this story