ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജെയ്‌ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

jain

ആംആദ്മി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയ്‌ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11 വരെയാണ് ജാമ്യം. ആറ് ആഴ്ച ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ഡൽഹി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വർഷത്തിന് ശേഷമാണ് സത്യേന്ദ്രക്ക് ജാമ്യം ലഭിക്കുന്നത്. 

2022 മെയ് 30നാണ് കള്ളക്കടത്ത് കേസിൽ സത്യേന്ദർ ജെയ്‌നെ അറസ്റ്റ് ചെയ്യുന്നത്. 2015-16കാലത്ത് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും ഈ പണം ഹവാല ഇടപാടിലൂടെ കൊൽക്കത്തയിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. 
 

Share this story