ബിബിസി ചാനൽ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹർജി സുപ്രീം കോടതി തള്ളി
Updated: Feb 10, 2023, 15:24 IST

ഇന്ത്യയിൽ ബിബിസി ചാനൽ നിരോധിക്കണമെന്ന ഹിന്ദു സേനയുടെ ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് തള്ളിയത്. വിഷ്ണു ഗുപ്തക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഹർജി കോടതി തള്ളിയത്
കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹർജികളുമായി എത്തുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ഹിന്ദു സേന ചാനൽ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പോയത്.