മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു; കേരളത്തിലേക്ക് മടങ്ങാൻ അനുമതി

madani

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രിം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅദനിയുടെ ഹർജി പരിഗണിച്ചാണ് നടപടി. 15 ദിവസത്തിലൊരിക്കൽ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശമുണ്ട്

മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണ്. സാക്ഷിവിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
 

Share this story